കിഴക്കൻ ചൈനയിലെ അൻഹ്വി പ്രവിശ്യയിലുള്ള പിയാനോ ഹൗസ് ചൈനയിലെ റൊമാന്റിക് ബിൽഡിംഗ് എന്നാണ് അറിയപ്പെടുക. സംഗീതത്തോടും വാസ്തുവിദ്യയോടും താത്പര്യമുള്ളവർക്കാണെങ്കിൽ ഈ കെട്ടിടം വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യും.
മൂന്നു കോണ്ക്രീറ്റ് കാലുകളിൽ നിൽക്കുന്ന കെട്ടിടം പൂർണമായും ഒരു പിയാനോയുടെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. പിയാനോയെ ചാരി ഒരു വയലിൻ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ഇത് പൂർണമായും ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചതാണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക് വയലിൻ കെട്ടിടത്തിലൂടെയാണ് ഉള്ളിലേക്കു പ്രവേശിക്കാൻ കഴിയുക.