ന്യൂഡൽഹി: ചൈനയുമായുള്ള നിയന്ത്രണ രേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.
ഈമാസം അവസാനമായിരിക്കും പ്രത്യേക പ്രതിനിധി ചർച്ചകൾ. 2020 ലെ ഗാൽവാൻ വാലി ഏറ്റുമുട്ടലിനുശേഷമുള്ള ആദ്യത്തെ ഉന്നതതല സംഭാഷണമാകുമിത്. അതിർത്തി പ്രശ്നത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണരേഖയെ കൂടുതൽ വ്യക്തമായി നിർവചിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബഹുതല ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.