2085ൽ ​ചൈ​ന​യു​ടെ ഇ​ര​ട്ടി​യാ​കും ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ 2061ൽ 160 ​കോ​ടി​യാ​കു​മെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്. 2085ൽ ​ചൈ​ന​യു​ടെ ഇ​ര​ട്ടി​യാ​യി​രി​ക്കും ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ 145 കോ​ടി​യാ​ണ് ജ​ന​സം​ഖ്യ.

ര​ണ്ട് വ​ർ​ഷം മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ഒ​മ്പ​ത് ദ​ശ​ല​ക്ഷം കൂ​ടു​ത​ലാ​ണി​ത്. 2011 നു​ശേ​ഷ​മു​ള്ള ഒ​രു ദ​ശാ​ബ്‍​ദ സെ​ൻ​സ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യ ക​ണ​ക്കാ​ണി​ത്.

ഈ ​നൂ​റ്റാ​ണ്ടി​ലു​ട​നീ​ളം ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2100ൽ ​ഏ​ക​ദേ​ശം 1.5 ബി​ല്യ​ൺ ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ, ചൈ​ന​യു​ടെ 633 ദ​ശ​ല​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രും.

ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ നി​ല​വി​ലെ ശ​രാ​ശ​രി പ്രാ​യം 28.4 വ​യ​സാ​ണ്. ചൈ​ന​യു​ടെ 39.6 വ​യ​സും യു​എ​സി​ലെ 38.3 വ​യ​സു​മാ​ണ്. 2100ൽ ​ഈ സം​ഖ്യ​ക​ൾ യ​ഥാ​ക്ര​മം 47.8 വ​യ​സ്, 60.7 വ​യ​സ്, 45.3 വ​യ​സ് എ​ന്നി​ങ്ങ​നെ​യാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment