ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തിറങ്ങിയ ചാംഗ് ഇ-6 പേടകം സാന്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി.
ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്റെ ഈ പ്രദേശത്ത് പേടകമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.
മേയ് മൂന്നിനു വിക്ഷേപിച്ച പേടകം ഞായറാഴ്ചയാണു ചന്ദ്രനിലിറങ്ങിയത്. രണ്ടു കിലോ സാന്പിളുകളാണ് ഭൂമിയിലെത്തിക്കുക.