ഓരോ നിമിഷവും സാങ്കേതിക രംഗത്ത് എന്തു മാറ്റം കൊണ്ടുവരണമെന്ന് തലപുകയ്ക്കുന്ന രാജ്യമാണ് ചൈന. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇപ്പോളിതാ കൃത്രിമ സൂര്യനെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ഥ സൂര്യന്റെ ആറിരട്ടിയാണ് കൃത്രിമ സൂര്യന്റെ ചൂട് എന്നാണ് വിവരം.
ഭൂമിയില്‍ ആവശ്യമായ ഊര്‍ജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനീസ് മാധ്യമങ്ങളില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജഞര്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. 2020ല്‍ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. കൃത്രിമ സൂര്യനെ നിര്‍മിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാര്‍ ആദ്യമായി അനുമതി നല്‍കുന്നത്. എന്നാല്‍ അന്നത്തെ പദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരമുണ്ട്. 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെല്‍ഷ്യസാണ്. യഥാര്‍ഥത്തില്‍ ഇതൊരു സൂര്യനൊന്നുമല്ല. ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ചൈനയുടെ കൃത്രിമ സൂര്യന് പദ്ധതി വിജയിച്ചാല്‍ ശാസ്ത്ര ലോകത്തെ ഊര്‍ജോത്പാദനത്തില്‍ വന്‍വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറയുന്നതു ചൈനയായതു കൊണ്ട് കൃത്രിമമായി ഭൂമിയെ വരെ സൃഷ്ടിച്ചുകളയുമെന്നാണ് ചിലര്‍ പറയുന്നത്.
For the first time, the plasma center inside China’s self-developed “artificial sun” reached 100 million degree Celsius. This is the fourth generation of China’s nuclear fusion reactors and can provide a limitless source of clean energy. pic.twitter.com/iQ1hySIpvj
— Global Times (@globaltimesnews) November 12, 2018