റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അഥോറിറ്റി അംഗീകാരം നൽകി.
ഏപ്രിൽ 16 മുതലാണ് റിയാദിൽനിന്ന് ബീജിംഗ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്കു വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും.
നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമാണു നടപടി.