കൊറോണ വൈറസ് ചൈനയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞെട്ടലുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു ഈ നിഗമനം.
വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിങ്ടണ്‍ ടൈംസിനോട് ഡാനി ഷോഹം പറഞ്ഞു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്ന രീതിയിലുള്ള പ്രചരണമാണ് ചൈനയില്‍ നടക്കുന്നത്. എന്തായാലും ഇത് ജൈവായുധമായി ഉപയോഗിക്കാവുന്ന കാര്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനോടകം 106 പേര്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2740 ആയി.