ബെയ്ജിംഗ്: ചൈനയിൽ 3.6 ലക്ഷം കോടി രൂപയുടെ (5520 കോടി ഡോളർ) നികുതി ഇളവ്. കാർഷികോത്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയും വാറ്റ് (വില്പനനികുതി) 13ൽനിന്ന് 11 ശതമാനമായി കുറച്ചു.
ചെറുകിട സ്ഥാപനങ്ങളുടെ ആദായനികുതിയിലും ഇളവു വരുത്തി. സാന്പത്തികവളർച്ച ത്വരിതപ്പെടുത്തുകയാണ് ഉന്നം. ജനുവരി – മാർച്ചിൽ ചൈനീസ് സാന്പത്തികവളർച്ച 6.9 ശതമാനമായിരുന്നു.വിദേശത്തേക്കു പണം അയയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ചൈന അയയ്ക്കുകയും ചെയ്തു.