ജപ്പാന്റെ ടൂറിസം അംബാസിഡറായി അധ്യാപിക തെരഞ്ഞെടുക്കപ്പെട്ടു. റെയിക ഓടക എന്ന മുപ്പത്തെട്ടുകാരിയാണ് മത്സരത്തിനൊടുവിൽ കിരീടമണിഞ്ഞത്. കഴിഞ്ഞവർഷവും റെയിക ഇതേ കിരീടത്തിനായി മത്സരിച്ചിരുന്നെങ്കിലും അവസാന റൗണ്ടിൽ പുറത്താകുകയായിരുന്നു.
ഇക്കുറി പിഴവുകളടച്ചുള്ള പരിശീലനത്തിനുശേഷം മത്സരിക്കാനെത്തിയ റെയിക എതിരാളികളെ നിഷ്പ്രയാസം പരാജയപ്പെടുത്തി. ടൂറിസം അംബാസഡർ കിരീടമണിഞ്ഞതോടെ ജപ്പാനിൽ നടക്കുന്ന വിവിധ സൗന്ദര്യ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഇനി റെയികയ്ക്കാണ്. എന്നാൽ, തന്റെ അധ്യാപന ജോലി ഇതിനായി ഉപേക്ഷിക്കില്ലെന്നാണ് കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ പറയുന്നത്.