ബെയ്ജിംഗ്: കോവിഡ് വ്യാപനത്തെത്തുടർന്നു വിദേശ വിനോദസഞ്ചാരികള്‍ക്കു മുന്നിൽ അടച്ചിട്ട അതിർത്തികൾ മൂന്ന് വര്‍ഷത്തിനുശേഷം ചൈന തുറന്നു.
രാജ്യം കോവിഡില്‍നിന്നു മുക്തമായെന്നും 2020 മാർച്ച് 28 ന് മുമ്പ് നല്കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു.
ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകള്‍ക്ക് വിസരഹിത പ്രവേശനവും അനുവദിക്കും.ഹോങ്കോങ്ങില്‍നിന്നും മക്കാവുവില്നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസരഹിത പ്രവേശനവും പുനരാരംഭിക്കും.
വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളെല്ലാം ഇന്നലെ മുതൽ മുതല്‍ പുനരാരംഭിച്ചു.
കോവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്.
എന്നാല്‍ കോവിഡിന് പിന്നാലെ സീറോ കോവിഡ് പദ്ധതി കൊണ്ടുവന്നതോടെ വിനോദ സഞ്ചാര മേഖല കുത്തനെ ഇടിഞ്ഞു.
വീണ്ടും അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്റെ വരവില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നു.