ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാനാവാതെ! ചൈന കുരുങ്ങി; 50 കിലോമീറ്റര്‍ നീളത്തില്‍ ട്രാഫിക് ജാം; കാരണം ഇതാണ്…

traffic_jam_040217

ബെയ്ജിംഗ്: ആകാശത്തെ നക്ഷത്രങ്ങളേപ്പോലെ താഴെ ടാറിട്ട റോഡില്‍ ഒന്നിനോടൊന്നുമുട്ടി കാറുകള്‍. ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാനാവാതെ 50 കിലോ മീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര. ചൈനയുടെ തലസ്ഥാന നഗരിയാണ് ഈ കാഴ്ചയ്ക്ക് ഇന്നലെ സാക്ഷ്യം വഹിച്ചത്.

ഒരാഴ്ച നീണ്ട അവധിക്കു ശേഷം വീട്ടില്‍നിന്ന് എല്ലാവരും ജോലിസ്ഥലങ്ങളിലേക്കു പോകാന്‍ പെട്ടിയും ഭാണ്ഡവുമായി നിരത്തിലിറങ്ങിയതോടെയാണ് നഗരവീഥി ഭീകര ട്രാഫിക് ജാമില്‍ കുരുങ്ങിയത്. ബെയ്ജിംഗ് ഹോങ്കോംഗ് എക്‌സ്പ്രസ് വേയിലായിരുന്നു സംഭവം.

പുതുവര്‍ഷം, വസന്തോത്സവം എന്നിവ ചൈനയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അവധിയാണ്. അവധിക്കു ശേഷം ജോലിക്കു കയറാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണു വാഹനങ്ങളില്‍ കുടുങ്ങിപ്പോയത്. മണിക്കൂറുകളോളം ബ്ലോക്ക് തുടര്‍ന്നപ്പോള്‍ പലരും അക്ഷമരായി. വിശന്നും ദാഹിച്ചും പലരും വലഞ്ഞു. ട്രാഫിക് ജാമിന്‍റെ ദൃശ്യങ്ങള്‍ ചൈനീസ് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ദേശീയപാത വലിയൊരു പാര്‍ക്കിംഗ് സ്ഥലം പോലെ തോന്നിച്ചെന്നാണ് കണ്ടവര്‍ പറയുന്നത്. ഏതാണ്ട് പതിനായിരത്തോളം കൂറ്റന്‍ ട്രക്കുകളാണ് ഒന്നിനു പുറകെ ഒന്നായി നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയത്. രാവിലെ തുടങ്ങിയ കുരുക്ക് അഴിഞ്ഞ് വാഹനങ്ങള്‍ നീങ്ങി തുടങ്ങിയപ്പോ!ഴേക്കും നേരം ഇരുട്ടിയിരുന്നു.

Related posts