കു​ഞ്ഞ് ഭ​ക്ഷ​ണ​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ചു: അ​ഭി​മാ​ന​ത്തോ​ടെ ഫോ​ട്ടോ പ​ങ്കു​വ​ച്ച് അ​മ്മ; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

‘ഉ​ണ്ണി മൂ​ത്രം പു​ണ്യാ​ഹം ‘ എ​ന്നാ​ണ​ല്ലോ ചൊ​ല്ല്. എ​ന്നാ​ൽ ചൊ​ല്ല് ചെ​ല്ലാ​ൻ മാ​ത്ര​മേ പാ​ടു​ള്ളൂ ദേ​ഹ​ത്തു വീ​ണാ​ൽ അ​പ്പോ​ൾ ത​ന്നെ ക​ഴു​കാ​ൻ ഓ​ടു​ന്ന​വ​രാ​ണ് ന​മ്മ​ൾ. ഇ​പ്പോ​ഴി​താ ഒ​രു ഉ​ണ്ണി​മൂ​ത്ര ക​ഥ പ​ങ്കു​വ​ച്ച് പൊ​ല്ലാ​പ​പ് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി യു​വ​തി​യും കു​ടും​ബ​വും തീ​ൻ മേ​ശ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ മു​തി​ർ​ന്ന സ്ത്രീ ​ചെ​റു​മ​ക്ക​ളെ​യും ഒ​പ്പം കൂ​ട്ടി. ഇ​ള​യ കു​ഞ്ഞി​നെ മേ​ശ​മേ​ലും ഇ​രു​ത്തി. ഇ​തി​നി​ട​യി​ൽ ക​ഴി​ക്കാ​നു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഓ​രോ​ന്നാ​യി തീ​ൻ​മേ​ശ​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

ഏ​റ്റ​വും ഇ​ള​യ കു​ട്ടി​ക്ക് പെ​ട്ടെ​ന്നാ​ണ് മൂ​ത്രം ഒ​ഴി​ക്കാ​ൻ തോ​ന്നി​യ​ത്. പി​ന്നെ മ​റ്റൊ​ന്നും അ​വ​ൻ നോ​ക്കി​യി​ല്ല. ഉ​ട​ൻ​ത​ന്നെ ടേ​ബി​ളി​ൽ​വ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ അ​വ​ൻ മൂ​ത്ര​മൊ​ഴി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ കു​ട്ടി മൂ​ത്ര​മൊ​ഴി​ച്ച​തൊ​ന്നും ഗൗ​നി​ക്കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു തു​ട​ർ​ന്നു. കു​ട്ടി​യു​ടെ അ​മ്മ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു. അ​തോ​ടെ യു​വ​തി​ക്ക് നേ​രെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ന​ല്ല ശീ​ല​ങ്ങ​ൾ പ​ഠി​പ്പി​ച്ച് കൊ​ടു​ക്കാ​ൻ പ​ല​രും യു​വ​തി​യെ ഉ​പ​ദേ​ശി​ച്ചു. ചി​ല​രാ​ക​ട്ടെ കു​ട്ടി ചെ​യ്ത പ്ര​വ​ർ​ത്തി​യെ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. സാം​സ്കാ​രി​ക​മാ​യി നോ​ക്കി​യാ​ൽ കു​ട്ടി ചെ​യ്ത​ത് തെ​റ്റ​ല്ല​ന്നാ​ണ് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ചൈ​നീ​സ് വി​ശ്വാ​സ​പ്ര​കാ​രം കു​ഞ്ഞു​ങ്ങ​ളു​ടെ മൂ​ത്രം നി​ഗൂ​ഡ ശ​ക്തി​ക​ളെ ന​ശി​പ്പി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

 

Related posts

Leave a Comment