വാഷിംഗ്ടൺ ഡിസി: ചൈനയുടെ കോവിഡ് വാക്സിനുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങൾ ആശങ്കയിൽ. ഈ രാജ്യങ്ങളില്‍ സമീപകാലത്തായി കോവിഡ് വര്‍ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വീണ്ടും ശക്തമാകുന്നത്.
ഈ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്സിൻ നൽകിയാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളിൽ കോവിഡ് കണക്കിൽ വൻ വർധനവാണ് ഉണ്ടായത്.
ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ചൈനയുടെ വാക്സിനുകള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് പല രാജ്യങ്ങളും ഇവയെ ആശ്രയിക്കാൻ കാരണം.