ന്യൂഡൽഹി: ഭൂട്ടാൻ പ്രദേശങ്ങൾ കൈയടക്കി വില്ലകൾ നിർമിച്ച് ചൈന. ഭൂട്ടാനിൽ നാല് വില്ലകളാണ് ചൈന ഒരു വർഷം കൊണ്ട് നിർമിച്ചത്.
സാറ്റ്ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നൂറ് ചതുരശ്ര കിലോമീറ്ററിലാണ് ചൈന കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.
2017ൽ ഇന്ത്യയും ചൈനീസ് സൈന്യവും തമ്മിൽ സംഘർഷമുണ്ടായ ഡോക്ലാമിനു സമീപമാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഭൂട്ടാനും തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകൂടിയാണിത്.2017നുശേഷം ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് ചൈന ഈ പ്രദേശത്തുകൂടി റോഡ് നിർമിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പോയിന്റ് കൂടിയാണിത്. ഭൂട്ടാനിലെ ചൈനീസ് നിർമാണങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.
2020 മേയ്ക്കും 2021 നവംബറിനും ഇടയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.