ലണ്ടന്‍: ബ്രിട്ടീഷ് സേനയിലെ മുന്‍ സൈനിക പൈലറ്റുമാരെ പരിശീലനത്തിനായി ചൈന നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
വിരമിച്ച മുപ്പതോളം പൈലറ്റുമാരെയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്ക്കു പരിശീലനം നല്‍കാനായി നിയോഗിക്കുന്നത്.
ലക്ഷക്കണക്കിന് ഡോളറും മറ്റു വാഗ്ദാനങ്ങളും നല്‍കിയാണ് ചൈന ഇവരെ വശത്താക്കിയിരിക്കുന്നത്.
ചൈനീസ് പട്ടാളത്തെ പരിശീലിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വൈമാനികര്‍ക്കു താക്കീതു നല്‍കിയിട്ടുണ്ട്.
നിലവിലെ യുകെ നിയമപ്രകാരം വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കു മറ്റു സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി തടസങ്ങളൊന്നുമില്ല.
മുന്‍ വൈമാനികരുടെ നടപടികളില്‍ വിവിധ ലോകരാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ചൈനയ്ക്ക് തായ് വാനുമായുള്ള നിലനില്‍ക്കുന്ന പ്രശ്നങ്ങളും ഉയര്‍ത്തിക്കാണിക്കുന്നു. ചൈനയുടെ നടപടികളെ ഇന്ത്യയും സൂഷ്മായി നിരിക്ഷിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ സേനയെക്കുറിച്ചും യുദ്ധവിമാനങ്ങളെക്കുറിച്ചും ചൈനയ്ക്കു വ്യക്തമായ ധാരണ ലഭിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. അതിര്‍ത്തി രാജ്യങ്ങളുമായി നിരന്തരം അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് എയര്‍ഫോഴ്സിനു ലഭിക്കുന്ന ആധുനിക പരിശീലനം ആശങ്കയുളവാക്കുന്നതാണ്.
2019 മുതല്‍ ബ്രിട്ടീഷ് ആര്‍മിയിലെ വിരമിച്ച വൈമാനികരെ ചൈന പരിശീലനത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.