ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ വിയോഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ ജാതിവാലിനെ അതിരൂക്ഷമായി ട്രോളിയും വിമര്‍ശിച്ചുമാണ് പത്രകട്ടിംഗ് സമാനതകളില്ലാതെ ഫേസ്ബുക്കില്‍ നിറഞ്ഞോടുന്നത്.
വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല് ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൗരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം ഫേസ്ബുക്കില്‍ വൈറലാണ്. ഫേസ്ബുക്കിലെ ഭൂരിഭാഗം ട്രോള്ഗ്രൂപ്പുകളും ഇപ്പോള്‍ ചുഞ്ചുനായരുടെ ജാതി ചര്‍ച്ച ചെയ്യുകയാണ്. ജാതി വാല് വെച്ചും ചുഞ്ചുനായരെ ട്രോളുന്നവരെയും സാമൂഹിക മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല.
അതെ സമയം ചുഞ്ചു നായരുടെ വേര് അന്വേഷിച്ചും ചിലര്‍ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. ഈ ഒരു ട്രന്‍ഡ് ഇനി വൈകാതെ എല്ലാ മൃഗങ്ങളിലേക്കും വ്യാപിക്കമെന്നും ആശങ്കപ്പെട്ടുകൊണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.