സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാര ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്…
നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം അപലപനീയം. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്.
മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്.
സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണം.