പ​ക്ഷി​പ്പ​നി ആ​ശ​ങ്ക വേ​ണ്ട; മു​ട്ട​യും ഇ​റ​ച്ചി​യും ക​ഴി​ക്കാം! ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ല്‍ മാ​സ​ങ്ങ​ളോ​ളം ജീ​വി​ക്കാ​ന്‍ ക​ഴി​വു​ള്ള വൈ​റ​സ് 60 ഡി​ഗ്രി ചൂ​ടി​ല്‍ അ​ര മ​ണി​ക്കൂ​റി​ല്‍ ന​ശി​ച്ചു പോ​കും

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ട​ണ്ട​തി​ല്ലെ​ന്നും ന​ന്നാ​യി പാ​കം ചെ​യ്ത മു​ട്ട, കോ​ഴി​യി​റ​ച്ചി എ​ന്നി​വ ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

ബു​ള്‍​സ് ഐ ​പോ​ലു​ള്ള പ​കു​തി വേ​വി​ച്ച മു​ട്ട​യും പ​കു​തി വേ​വി​ച്ച മാം​സ​വും ഒ​ഴി​വാ​ക്ക​ണം.

കൂ​ടാ​തെ പാ​കം ചെ​യ്യു​ന്ന​തി​നാ​യി പ​ച്ച മാം​സം കൈ​കാ​ര്യം ചെ​യ്ത ശേ​ഷം കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം. പ​ക്ഷി​ക​ളെ ബാ​ധി​ക്കു​ന്ന വൈ​റ​ല്‍ രോ​ഗ​മാ​യ പ​ക്ഷി​പ്പ​നി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാം.

ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ല്‍ മാ​സ​ങ്ങ​ളോ​ളം ജീ​വി​ക്കാ​ന്‍ ക​ഴി​വു​ള്ള വൈ​റ​സ് 60 ഡി​ഗ്രി ചൂ​ടി​ല്‍ അ​ര മ​ണി​ക്കൂ​റി​ല്‍ ന​ശി​ച്ചു പോ​കും.

ച​ത്ത​തോ രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ​യോ ദേ​ശാ​ട​ന കി​ളി​ക​ളെ​യോ പ​ക്ഷി കാ​ഷ്ഠ​മോ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യാ​തെ കൈ​യു​റ​യും മാ​സ്‌​കും ഉ​പ​യോ​ഗി​ക്കു​ക​യും ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യ​ണം.

രോ​ഗം സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള മു​ഴു​വ​ന്‍ പ​ക്ഷി​ക​ളെ​യും കൊ​ന്ന് മ​റ​വ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള എ​ല്ലാ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment