സമൂഹമാധ്യമങ്ങളിൽ ചിരിവിതറി ഒരു ചൈനീസ് കല്യാണം. വിവാഹശേഷം നവവധു പൂച്ചെണ്ടു വലിച്ചെറിഞ്ഞതാണ് ചിരിക്ക് കാരണമായത്. നവവധു തന്റെ പൂച്ചെണ്ട് വലിച്ചെറിയുന്നതും അതു കൈക്കലാക്കാൻ വിവാഹത്തിനെത്തിയവർ ശ്രമിക്കുന്നതുമെല്ലാം പതിവാണ്.
പൂച്ചെണ്ട് കൈക്കലാക്കുന്നവർക്ക് വൈകാതെ വിവാഹം നടക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ, ഇവിടെയും ഇതൊക്കെ ഉദ്ദേശിച്ചാണ് നവവധു പൂച്ചെണ്ട് വലിച്ചെറിഞ്ഞത്. പക്ഷേ, പൂച്ചെണ്ട് ആളുകൾക്കിടയിൽ വീഴുന്നതിനു പകരം വിവാഹവേദിയുടെ സീലിംഗിൽ തടഞ്ഞിരിക്കുകയാണ് ചെയ്തത്. ഒട്ടുംവൈകാതെ സീലിംഗ് നിലംപൊത്തുകയും ചെയ്തു.
വധുവും വരനുമടക്കമുള്ളവരുടെ മേലാണ് സീലിംഗ് പതിച്ചത്. എന്തായാലും വീഡിയോ ദൃശ്യങ്ങളിൽ ആർക്കും പരിക്കുള്ളതായി കാണുന്നില്ല. അമളി പറ്റിയതിന് എല്ലാവരുമൊരുമിച്ചുള്ള കൂട്ടച്ചിരിയും വീഡിയോയിൽ കാണാം.