ചൈനീസ് സർക്കാരിന്റെ പ്രചരണാർഥം ഇറക്കിയ ആപ് വൻ ഹിറ്റ്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ കാണാൻ വേണ്ടി ചൈനക്കാർ എത്ര സമയം ചെലവഴിക്കുന്നുവെന്നു കണ്ടെത്തുന്നതാണ് ആപ്. ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലായി ഏകദേശം 4.4 കോടി പേരാണ് ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
“സ്റ്റഡി ടു മേക്ക് ചൈന സ്ട്രോംഗ്'(Xuexi Qiangguo) എന്ന പേരിലുള്ളതാണ് ആപ്പ്. ചെറിയ വീഡിയോ ക്ലിപ്പുകള്‍, സർക്കാർ വാര്‍ത്തകള്‍, ക്വിസുകള്‍ തുടങ്ങിയവയാണ് ആപ്പിന്റെ ഉള്ളടക്കം. കമ്യൂണിസ്റ്റ് നായകരെ കുറിച്ച് അടുത്തറിയുന്നതിനും ക്വിസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇളവുകൾ നേടുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
പ്രമുഖ ചൈനീസ് ടെക് ഭീമനായ ആലിബാബയാണ് സർക്കാരിനു വേണ്ടി ആപ്പ് നിര്‍മിച്ചതെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്കും ഉദ്യോഗസ്ഥർക്കും ഉദ്യോഗക്കയറ്റം നൽകുമ്പോൾ ആപ്പിലൂടെ ചിൻപിംഗിനെ എത്രത്തോളം മനസിലാക്കിയെന്നത് പ്രധാന ഘടകമാകും.