കമ്പനിയ്ക്കുവേണ്ടി ആത്്മാര്‍ഥമായി പണിയെടുത്തവര്‍ക്കായി ‘നോട്ട്മല’ തീര്‍ത്ത് കമ്പനി ! ചൈനീസ് കമ്പനി നല്‍കിയ ബോണസ് കണ്ട് ഞെട്ടി ലോകം…

കമ്പനിയ്ക്കായി ആത്മാര്‍ഥമായി പ്രയത്‌നിക്കുന്നവരെ വ്യത്യസ്ഥമായി ആദരിക്കുന്ന കമ്പനി ഉടമകള്‍ ഇടയ്ക്കിടെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ കമ്പനിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്‍കി ആദരിച്ചാണ് ചൈനീസ് കമ്പനി ലോകത്തെ ഞെട്ടിച്ചത്. തൊഴിലാളികളെ ആകര്‍ഷിക്കാനായി നോട്ടുകള്‍ കൊണ്ട് മലയാണ് കമ്പനി ഒരുക്കിയത്. ജിയാങ്‌സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്. സ്പ്രിങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നത്.

സ്റ്റീല്‍ പ്ലാന്റ് കമ്പനി 300 മില്ല്യണ്‍ ചൈനീസ് യുവാന്‍ (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്‍ക്കാണ് ഈ പണം വീതിച്ചു നല്‍കുക. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന്‍ ആണ്. ഇത് ഏകദേശം 62 ലക്ഷം രൂപ വരും. ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത്. പണം കൂമ്പാരമായി കൂട്ടിയിട്ട് തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ളത് വാരിയെടുക്കുന്ന രസകരമായ കളിയായിരുന്നു മറ്റൊരു കമ്പനി നടത്തിയത്. എത്രയെടുക്കാം എന്നതിനെ സംബന്ധിച്ച് കമ്പനി പരിധി നിശ്ചയിച്ചിരുന്നില്ല. നല്ല രസമുള്ള കളി അല്ലേ…

Related posts