വിവാഹേതര ബന്ധങ്ങളില് ഏര്പ്പെടുന്നതില് നിന്നും ജീവനക്കാര്ക്ക് വിലക്കേര്പ്പെടുത്തി ചൈനീസ് കമ്പനി.
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സത്യസന്ധതയും വിശ്വസ്തതയും പുലര്ത്തുന്ന സംസ്കാരം ഉറപ്പുവരുത്തുന്നതിനാണ് ഝോജിയാങ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനിയുടെ ഈ നടപടി.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജൂണ് ഒന്പതിന് കമ്പനി പുറത്തിറക്കി. വിവാഹിതരായ എല്ലാ ജീവനക്കാര്ക്കും ഈ ഉത്തരവ് മേലില് ബാധകമായിരിക്കുമെന്നാണ് കമ്പനി പ്രസ്താവിച്ചിട്ടുള്ളത്.
വിവാഹേതരബന്ധം കണ്ടെത്തുന്നപക്ഷം ജീവനക്കാര്ക്ക് ജോലി നഷ്ടമാകും. വിവാഹേതരബന്ധത്തെ കൂടാതെ പരസ്ത്രീബന്ധം, വിവാഹമോചനം തുടങ്ങിയവയും കമ്പനി വിലക്കിയിട്ടുണ്ട്.
ഉത്തരവിന്റെ ഉള്ളടക്കം പുറത്ത് അറിഞ്ഞതോടെ വിഷയം സാമൂഹികമാധ്യമങ്ങളില് വലിയ ചര്ച്ചകള്ക്ക് വഴിവച്ചിരിക്കുകയാണ്.
ഭാര്യാഭര്ത്താക്കന്മാര് തമ്മില് വിശ്വാസ്യത ഉറപ്പാക്കുന്ന സംസ്കാരത്തിന് വേണ്ടി ഇത്തരം നടപടികള് അനിവാര്യമാണെന്നാണ് വിഷയത്തില് കമ്പനി നല്കുന്ന വിശദീകരണം.
കുടുംബത്തെ സംരക്ഷിക്കുന്നതിനും ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിയമം സഹായകരമായിരിക്കും.
നിയമവിരുദ്ധമായ ബന്ധങ്ങളില് നിന്നും വിവാഹമോചനത്തില് നിന്നും പിന്മാറുന്നതോടെ ജീവനക്കാര് ശരിയായ മൂല്യങ്ങള് തിരിച്ചറിയുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
നിയമം പാലിക്കാതിരിക്കുന്നവരെ കമ്പനിയില് നിന്നും പുറത്താക്കുമെന്നാണ് ഉത്തരവില് പറയുന്നത്.
സുസ്ഥിരമായ കുടുംബസങ്കല്പ്പങ്ങള് നിലനിര്ത്തുന്നതിനും ജോലിയില് കൃത്യത നിലനിര്ത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് നടപടിയെന്നാണ് ചില ജീവനക്കാര് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.