സംസ്ഥാനത്ത് വീണ്ടും ചൈനീസ് കൃത്രിമ മുട്ടകളുടെ വില്പന വ്യാപകം. നിറത്തിലും രൂപത്തിലും സാദാ മുട്ടയോട് സാദൃശ്യമുള്ള ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത്. ഇത് കണ്ടെത്താനും തിരിച്ചറിയാനും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല. ചൈനീസ് മുട്ടയെന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് പ്രധാനമായും സംസ്ഥാനത്തേക്ക് എത്തുന്നത്. ൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ രാസക്കൂട്ടുകള്‍. ഇതുസംബന്ധിച്ച് രാഷ്ട്രദീപിക നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച്, റെസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ഒരുതരം ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കരുവിലെ പ്രധാന ഘടകങ്ങള്‍ ആര്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, കൃത്രിമനിറങ്ങള്‍ എന്നിവയാണ്. മുട്ടത്തോടിന് വേണ്ടി കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. യഥാര്‍ഥമാണെന്ന് തോന്നിക്കാനായി മുട്ടത്തോടിനുമുകളില്‍ കോഴിയുടെ കാഷ്ഠാവശിഷ്ടങ്ങളും പുരട്ടുന്നുണ്ട്. അച്ചുകള്‍ ഉപയോഗിച്ചാണ് മുട്ടത്തോട് നിര്‍മാണം. എത്ര പരിശോധിച്ചാലും തിരിച്ചറിയാന്‍ കഴിയില്ല. 1990കളിലാണ് ചൈനയില്‍ കൃത്രിമമുട്ട നിര്‍മാണം തുടങ്ങുന്നത്. ഇപ്പോള്‍ ആയിരക്കണക്കിനുപേര്‍ കുടില്‍വ്യവസായമായി ഇത് ഉത്പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം 1500 മുട്ടവരെ ഉത്പാദിപ്പിക്കാനാവുമത്രേ. വിദേശരാജ്യങ്ങളില്‍ ഇത്തരം മുട്ടകള്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.
ഇത്തരം മുട്ടകള്‍ നോട്ടംകൊണ്ട് തിരിച്ചറിയാനാകില്ല. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കൊണ്ട് ഇവ വ്യാജമുട്ടയാണെന്ന് തിരിച്ചറിയാം. മുട്ടകള്‍ പൊട്ടിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും മണമുണ്ടാകില്ല. മുട്ടത്തോട് പൊട്ടിച്ചാലും ഉള്‍ഭാഗം പൊട്ടുന്നില്ല, അതിനുള്ളില്‍ ഒരു പ്ലാസ്റ്റിക്പോലുള്ള ആവരണംകൂടിയുണ്ടാവും. മുട്ടയുടെ മണമോ രുചിയോ കുറവാണ്. ജെല്ലി ചവയ്ക്കുന്ന പോലെയാണ് തോന്നുക.