ഈ വാര്‍ത്തയെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തയെന്നോ മോശം വാര്‍ത്തയെന്നോ വിശേഷിപ്പിക്കാം. ഏതു കണ്ണില്‍ കാണുന്നുവെന്നതാണ് കാര്യം. ചൈനീസുകാരിയായ സാവോ മെന്‍ഗ്യൂ എന്ന പത്തൊന്‍പതുകാരിയാണ് ഈ കഥയിലെ നായിക. അവളുടെ അമ്മ കാന്‍സര്‍ ബാധിതയാണ്. തൊലിപ്പുറത്ത് വന്ന കാന്‍സറിനെ തുടര്‍ന്നാണ് ഇവരുടെ അമ്മയെ ചൈനയിലെ ഗൊഷൗ പീപ്പിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ 350,000 യുവാന്‍ ചിലവാകുമത്രേ. ദരിദ്രരായ സാവോയുടെ വീട്ടുകാര്‍ക്ക് ഇതിനുള്ള പാങ്ങില്ല.
പണത്തിനായി പലയിടത്തും മുട്ടിനോക്കി. ഒരു രക്ഷയുമില്ല. ഒടുവില്‍ അവള്‍ ഒരു തീരുമാനത്തിലെത്തി. സ്വന്തം ശരീരം വില്ക്കുക. 40,000 യുവാനുവേണ്ടി അവള്‍ സോഷ്യല്‍മീഡിയയില്‍ പരസ്യവും പോസ്റ്റ് ചെയ്തു. വില്പനയെക്കുറിച്ച് അവള്‍ പറയുന്നതിങ്ങനെ- മനസാക്ഷിയുള്ള ഒരാള്‍ എന്നെ വാങ്ങിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എങ്കില്‍ എന്റെ അമ്മയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകും. ഓപ്പറേഷനുശേഷം എന്നെ വാങ്ങിക്കുന്ന ആള്‍ പറയുന്നതെന്തും ഞാന്‍ അനുസരിക്കും. പറഞ്ഞത് ഞാന്‍ ഒരിക്കലും മാറ്റി പറയില്ലന്നും സാവോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പരസ്യത്തിന് സോഷ്യല്‍ മീഡിയായില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള തീരുമാനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അഭിപ്രായമുയരുന്നുണ്ട്.