വിലകുറഞ്ഞ ഐഫോണുകള്‍ സ്വയം നിര്‍മ്മിക്കുക എന്ന ലക്ഷ്യവുമായാണ് മൂന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ കൂടിയായ സ്‌കോട്ടി അലന്‍ ചൈനയിലെത്തിയത്. ചൈനയിലെ ഷെന്‍സ്ഹാനില്‍ ആയിരുന്നു അലന്റെ സന്ദര്‍ശനം. ഐഫോണ്‍ 6 എസ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകളുമായാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ഒടുവില്‍ തന്റെ ഉദ്ദ്യമത്തില്‍ വിജയിക്കുകയും ചെയ്തു. സ്വന്തം ബുദ്ധിയും കരങ്ങളും ഉപയോഗിച്ച് 16ജിബി ഐഫോണ്‍ 6എസിന് സമാനമായ ഒരു ഫോണ്‍ അലന്‍ നിര്‍മ്മിച്ചു. ഐഫോണ്‍ 7ന്റെ സ്പെയര്‍ പാര്‍ട്ട്സുകള്‍ ലഭിക്കാന്‍ ഏറെ പ്രയാസകരമാണെന്ന് മനസ്സിലായതോടെയാണ് ലാസ്റ്റ് ജനറേഷന്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ അലന്‍ തീരുമാനിച്ചത്.
ടച്ച് ഐഡി, ഫങ്ഷന്‍ ത്രിഡി ടച്ച് എന്നീ ഫീച്ചറുകളും അലന്റെ ഐഫോണ്‍ 6എസില്‍ ഉണ്ടായിരുന്നു. ഐഫോണ്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്കായി തന്റെ കയ്യില്‍ നിന്നും 1000 ഡോളറിലധികം ചെലവായെന്ന് അലന്‍ റെഡ്ഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍ പറഞ്ഞു. ആവശ്യമില്ലാത്ത ടൂളുകള്‍ വാങ്ങാന്‍ പണം ചെലവഴിച്ചതിനാലാണ് ഇത്രയും തുക വേണ്ടിവന്നത്. ഐഫോണ്‍ 6എസ് നിര്‍മ്മിക്കാന്‍ ശരിയ്ക്കും തനിക്ക് 300 യുഎസ് ഡോളറേ(ഏകദേശം 20,000 രൂപ) ചെലവ് വന്നിട്ടുള്ളൂ എന്നും അലന്‍ പറയുന്നു. ഹൗ ഐ മെയ്ഡ് മൈ ഓണ്‍ ഐഫോണ്‍ ഇന്‍ ചൈന’ എന്ന തലക്കെട്ടോടെ ഒരു ഐഫോണ്‍ സ്പെയര്‍ പാര്‍ട്ട്സിന്റെ പര്‍ച്ചേസ് വീഡിയോയും അലന്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഐഫോണ്‍ നിര്‍മ്മിക്കാനായി ഏകദേശം രണ്ടു മാസത്തോളം സമയമെടുത്തെങ്കിലും നിര്‍മ്മാണം വളരെയെളുപ്പമായിരുന്നു. അലന്‍ പറയുന്നു.