സൗന്ദര്യത്തിനു മുമ്പില്‍ പ്രായം വെറുമൊരു സംഖ്യയായി മാത്രം മാറുന്ന ചില സാഹചര്യങ്ങളുണ്ട്. അത്തരമൊരു അവസ്ഥയില്‍ നിന്നും ചര്‍ച്ചാവിഷയമായി മാറുകയാണ് ഒരു ചാനലില്‍ വാര്‍ത്തവായിക്കുന്ന സ്ത്രീ. ചൈനയിലെ ചൈനാസ് സ്റ്റേറ്റ് ബ്രോഡ്കാസറ്റ് സിസിടിവിയിലെ കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്ന ഇവരുടെ പേര് യാംഗ് എന്നാണ്.
1996ല്‍ ജോലിയില്‍ പ്രവേശിച്ച ഇവരുടെ സൗന്ദര്യം ഓരോദിവസവും കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വര്‍ഷങ്ങളായി ഇവരെ കണ്ടുകൊണ്ടിരിക്കുന്നവര്‍ പറയുന്നത്. ഈ വര്‍ഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് വെതര്‍ പ്രോഗ്രാം പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയാണ് ഈ അവതാരക വാര്‍ത്തകളില്‍ സംസാരവിഷയമാകുന്നത്. ഒരിക്കലും പ്രായമാകാത്ത ഇവരുടെ സൗന്ദര്യം കണ്ട് അന്പരക്കുകയാണ് എല്ലാവരും.