ചൈനീസ് ഫോണ്‍ വാങ്ങുമ്പോള്‍ ഓര്‍മിക്കാന്‍ 8 കാര്യങ്ങള്‍

mobil 2ആര്‍. വിധുലാല്‍

ചൈനീസ് മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എ ട്ടു കാര്യങ്ങള്‍ ഓര്‍മയിലി രിക്കണം. ഒന്നാമത് അതു ചൈനീസാണെന്നുള്ളതാണ്. ഇന്ത്യന്‍ വിപണി യില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണുകള്‍ വില്ക്കുന്നതു ചൈനീസ് കമ്പനികളാണ്. വിപണിയിലെ സാംസങിന്റെ കുത്തക പൊളിച്ചതു ചൈനീസ് വിവോയും ജിയോണിയും ഷവോമിയും ലെനോവോയും ഹു വായിയും ഓപ്പോയുമൊക്കെയാണ്. ഈ മത്സര ക്കമ്പത്തിനിടെ പലരും മറന്നുപോയ ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സിനെയും സ്മരിക്കുന്നു. വിലക്കുറവും പെര്‍ഫോര്‍മന്‍സുമാണ് അളവുകോലെങ്കില്‍ ലോ എന്‍ഡിലും ഹൈ എന്‍ഡിലും സാംസങിനോടും ആപ്പിളിനോടും മത്സരിക്കാന്‍ ചൈനീസ് കമ്പനികള്‍ തയാറാണ്. എലിഫോണ്‍, ഡൂഗി, കുബോട്ട് തുടങ്ങിയ അറിയപ്പെടാത്ത ചൈനീസ് കമ്പനികളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നുമാത്രം.

രണ്ടാമതായി മൊബൈല്‍ഫോണിന്റെ വില്പന സൈറ്റിലെ റിവ്യൂ വായിച്ചശേഷംമാത്രം സെറ്റ് വാങ്ങുക. റെഡ് ഫഌഗ് റിവ്യൂകള്‍ പ്രത്യേകം വായിക്കുക. മൊബൈല്‍ഷോപ്പുകളിലെ റിവ്യൂവും പരിഗണിക്കുക. ഇന്റര്‍നെറ്റ് സ്പീഡ് മികച്ചതാകണമെങ്കില്‍ ശരിയായ എല്‍ടിഇ(ലോംഗ് ടേം ഇവല്യൂഷന്‍) ബാന്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണം. ഇത്തരത്തിലുള്ള ബാന്‍ഡ് സെലക്ഷനില്‍ ചൈനീസ് ഫോണുകള്‍ ബഹുദൂരം പിന്നിലാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ബാന്‍ഡ്‌വിഡ്ത് സപ്പോര്‍ട്ട് ചെയ്യില്ലെങ്കില്‍ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുമ്പോള്‍ 3ജിയോ 4ജിയോ ലഭിക്കില്ല. കുറഞ്ഞതു രണ്ടുവര്‍ഷമെങ്കിലും കുറേയേറെ വര്‍ഷം മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കണമെന്നു മോഹമുണ്ടെങ്കില്‍ മൂന്നാമത്തെ കാര്യം ഓര്‍മയിലിരിക്കണം: സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുകള്‍ അനുവദിക്കാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങരുത്. സോഫ്റ്റ്‌വെയറുകള്‍ സമകാലികമാക്കുന്നതിലും ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനുകള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ലെനോവോയും ഷവോമിയും.

നാലാമതായി ഓര്‍ഡര്‍ ചെയ്യുന്നതിനുമുമ്പ് കമ്പനിയുടെ ഹിസ്റ്ററി അല്പമെങ്കിലും പഠിച്ചിരിക്കണം. ഹുവായി എന്ന ചൈനീസ് ഫോണ്‍ ചില പാശ്ചാത്യരാജ്യങ്ങളില്‍ വിലക്കിയതിനു കാരണം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതുകൊണ്ടാണ്. ചൈനയുടെ ചാരന്‍ എന്നുവരെ അമേരിക്ക ഹുവായിയെ  വിളിച്ചിരുന്നു. അഞ്ചാമതായി ഈ കമ്പനിക്കു നമ്മുടെ ടൗണില്‍ സര്‍വീസ് സെന്ററുകള്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണ്. ആറാമതായി ബജറ്റിലൊതുങ്ങുന്ന ഫോണ്‍ വാങ്ങുക. നേരത്തേ പറഞ്ഞതുപോലെ 3000 രൂപമുതല്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. മികച്ച ബാറ്ററിലൈഫുള്ള സെറ്റുകള്‍ വാങ്ങുന്നതു പ്രത്യേകം ശ്രദ്ധിക്കണം. ജിയോണിയുടെ മാരത്തണ്‍ എഡിഷനുകള്‍ മികച്ച ബാറ്ററി ലൈഫ് നല്കുന്നവയാണ്. ആറാമതായി ഇതു ശ്രദ്ധിക്കുക. ചൈനയില്‍ ഗൂഗിള്‍പ്ലേ നിരോധിച്ചിട്ടുള്ളതിനാല്‍ പകരം എംഐയുഐ എന്ന യൂസര്‍ ഇന്റര്‍ഫേസിലാണ് ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നത്. ഇത് ഉപദ്രവകാരിയല്ല.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിലെ പകരക്കാരനാണെന്നു മാത്രം. ചൈനയില്‍നിന്നു കയറ്റി അയയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഐഎംഇഐ ഒഴിവാക്കാറുണ്ട്. ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏഴിലേക്കുവരാം- ചില കമ്പനികള്‍ ഓണ്‍ലൈനിലാണു കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഉദാഹരണത്തിന് മെയ്‌സുവും ഓപ്പോയും. ഈ കമ്പനിയുടെ പുതിയ ഫോണുകള്‍ ലോഞ്ച് ചെയ്യുന്നതുപോലും ആമസോണ്‍വഴിയാണ്.  അലിഎക്‌സ്പ്രസ്, ഗിയര്‍ബെസ്റ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ് ഷവോമി അധികമായി വിറ്റുവരുന്നത്.  റിവ്യൂ വായിച്ചശേഷം മാത്രം സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കുക. എട്ടാമതായി ലോക്ക് ചെയ്യാത്ത ബൂട്ട്‌ലോഡറും മൈക്രോ എസ്ഡി കാര്‍ഡും നോക്കി വാങ്ങുക. ബൂട്ട് ലോഡര്‍ ലോക്ക് അഴിക്കാന്‍ കമ്പനിയെത്തന്നെ സമീപിക്കേണ്ടിവരുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാം.

Related posts