ഇത് പുലിമുരുകന്‍ അല്ല ചൈനീസ് മുരുകന്‍! ചൈനീസ് ബോക്‌സോഫീസില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ പുലിക്കഥ

Pulimurugan fight scene-Mohanlal-Peter Heinപുലിമുരുകന്റെ ആവേശത്തിലാണ് കേരളത്തിലെ തിയറ്ററുകള്‍. വരയന്‍ പുലിയെ തളയ്ക്കുന്ന മുരുകന്‍ കോടികള്‍ വരുകയാണ്. എന്നാല്‍ വൈശാഖ് പുലിമുരുകനെക്കുറിച്ച് ആലോചിക്കുംമുമ്പേ ഒരു മുരുകന്‍ പുലിയെ പിടിച്ചു. ഇവിടെയല്ല അങ്ങ് ചൈനയിലാണെന്ന് മാത്രം. 2014ല്‍ പുറത്തിറങ്ങിയ ദ ടേക്കിംഗ് ഓഫ് എ മൗണ്ടന്‍ എന്ന സിനിമയിലാണ് പുലിയെ കൊല്ലുന്ന നായകന്റെ സാഹസികരംഗങ്ങളുള്ളത്. ചിത്രത്തിലെ ഈ പുലിവേട്ട രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലാലേട്ടന്റെ പുലിമുരുകന്‍ മുരുകന്റെയും പുലിയുടെയും കഥയാണെങ്കില്‍ ചൈനീസ് ചിത്രത്തില്‍ പുലിക്കു വലിയ റോളില്ല. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ അംഗമായ നായകന്‍ കൊടുംങ്കാറ്റില്‍ അകപ്പെടുന്നതും ആക്രമിക്കാനെത്തുന്ന വരയന്‍പുലിയെ കൊല്ലുന്നതുമാണ് പുലി രംഗത്തുവരുന്ന പ്രധാന സീന്‍. പുലിയുമായുള്ള മല്‍പ്പിടുത്തം പക്ഷേ മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. ചൈനീസ് ബോക്‌സോഫീസില്‍ കോടികളാണ് ഈ ചിത്രം വാരിക്കൂട്ടിയത്.

Related posts