ചൈനയുടെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്‌നിങ് സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ 62 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാതെ അറുപത്തിരണ്ടു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും അഭ്യാസപ്രകടനങ്ങള്‍ നടത്തുതിനിടെയായിരുന്നു അപകടം. യോങ് നിങ് തന്നെ സാഹസിക ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സ്ഥാപിച്ച ക്യാമറയിലാണ് മരണദ്യശ്യങ്ങളും പതിഞ്ഞിരിക്കുന്നത്. നവംബര്‍ എട്ടിനാണ് അപകടം നടന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്.
മരണ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആദ്യം മൂന്ന് തവണ യോങ്‌നിങ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുള്‍ അപ്പ് എടുക്കാന്‍ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ മുകളിലേക്ക് കയറാനും അദ്ദേഹം ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ പിന്നീട് മുകളിലേക്ക് കയറാന്‍ കഴിയാതെ കൈകുഴഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഉയര്‍ന്ന കെട്ടിടങ്ങളുടെ അഗ്രങ്ങളില്‍ കയറി അഭ്യാസപ്രകടനങ്ങള്‍ നടത്തുക എന്നതാണ് വൂ യോംങ്‌നിങ് ചെയ്തുകൊണ്ടിരുന്നത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ധനസമാഹരണാര്‍ത്ഥമാണ് യോംങ്‌നിംഗ് ഈ സാഹസികത നടത്തികൊണ്ടിരുന്നത്. ഏതായാലും യോംങ്‌നിംഗിന്റെ മരണം ചൈനീസ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
https://youtu.be/2h8XhagzdnE