ബെയ്ജിങ്:കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ പലരും പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമായിരിക്കും. തനിക്കുണ്ടായ വന്‍ കടബാധ്യതയില്‍ നിന്നു രക്ഷനേടാന്‍ ചൈനയില്‍ 59 വയസ്സുള്ള സ്ത്രീ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം മാറ്റ ശസ്ത്രക്രിയ നടത്തുകയാണു ചെയ്തത്.. 37 ലക്ഷം ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കണമെന്ന് മധ്യ ചൈനയിലെ ഹുബേ പ്രവിശ്യയിലെ കോടതി ഉത്തരവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ ഈ വര്‍ഷാദ്യം സൂ നജുവാന്‍ നാട്ടില്‍നിന്നു മുങ്ങി.
ജൂലൈ ആദ്യം തെക്കന്‍ചൈനയിലെ ഒരു നഗരത്തില്‍ പൊലീസ് സ്ത്രീയെ കണ്ടെത്തിയെങ്കിലും മുഖം കണ്ട് അമ്പരന്നുപോയി.അപ്പോള്‍ അവര്‍ മുപ്പതുകളിലുള്ള സ്ത്രീയായിരുന്നു. തങ്ങളുടെ കൈവശമുള്ള ഫോട്ടോകളുമായി യാതൊരു സാമ്യവുമില്ലായിരുന്നെന്നു പോലീസ് പറഞ്ഞു.
മറ്റുള്ളവരുടെ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു ഒളിവില്‍ സൂവിന്റെ ട്രെയിന്‍ യാത്രകള്‍. ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണു മുഖംമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി, വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണു ചൈനീസ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. എന്തായാലും ഇങ്ങനെ കടബാധ്യതയേറുന്നവര്‍ക്കു മുമ്പില്‍ ഒരു പുതിയ വഴിയാണ് സൂ തുറന്നത്.