കാത്ത് കിടക്കേണ്ടി വരില്ല; തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ചി​ങ്ങ​വ​നം വ​രെ  ക്രോ​സിം​ഗ് ഒ​ഴി​വാ​ക്കി ട്രെ​യി​നു​കളുടെ പരീക്ഷണ ഓട്ടം അടുത്ത മാസം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ചി​ങ്ങ​വ​നം വ​രെ ക്രോ​സിം​ഗ് ഒ​ഴി​വാ​ക്കി ട്രെ​യി​നു​ക​ൾ​ക്ക് ഓ​ടാ​നാ​കു​മോ എ​ന്ന് അ​ടു​ത്ത മാ​സ​മ​റി​യാം. അ​ടു​ത്ത​മാ​സം ആ​ദ്യ​മാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. ട്രെ​യി​ൻ ക​ട​ന്നു പോ​കാ​ൻ ഒ​രി​ട​ത്തും നി​ർ​ത്തി​യി​ടേ​ണ്ടി വ​രി​ല്ല. ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം റൂ​ട്ടി​ലെ ര​ണ്ടാം പാ​ള​ത്തി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ട്രെ​യി​ൻ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തും. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നു​ശേ​ഷം സു​ര​ക്ഷി​ത​മെ​ങ്കി​ൽ ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ പാ​ത സാ​ധാ​ര​ണ ഓ​ട്ട​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കും.

ബം​ഗ​ളു​രു​വി​ൽ​നി​ന്നു​ള്ള റെ​യി​ൽ​വെ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ ആ​ദ്യം ട്രോ​ളി​യി​ലും തു​ട​ർ​ന്ന് ര​ണ്ട് ബോ​ഗി​ക​ളു​ള്ള ട്രെ​യി​നി​ലും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തും. 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ണ ഓ​ട്ടം. ച​ങ്ങ​നാ​ശേ​രി മു​ത​ൽ ചി​ങ്ങ​വ​നം വ​രെ 10 കി​ലാ​മീ​റ്റ​ർ ദൂ​രം ആ​റു മി​നി​റ്റു​കൊ​ണ്ട് ഓ​ടി​യെ​ത്തും.

പ​രീ​ക്ഷ​ണ ഓ​ട്ടം തൃ​പ്തി​ക​ര​മെ​ങ്കി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നു ചി​ങ്ങ​വ​നം വ​രെ പ​ണി​ത പു​തി​യ പാ​ളം സി​ഗ്ന​ൽ ബോ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​നു​ശേ​ഷം ഡി​സം​ബ​റി​ൽ പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യും. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക് 50 കി​ലോ​മീ​റ്റ​റും എ​ക്സ്പ്ര​സു​ക​ൾ​ക്ക് 60 കി​ലോ​മീ​റ്റ​റും സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ​ക്ക് 70 കി​ലോ​മീ​റ്റ​റും ഈ ​റൂ​ട്ടി​ൽ വേ​ഗം അ​നു​വ​ദി​ക്കും.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ചി​ങ്ങ​വ​നം വ​രെ ക്രോ​സിം​ഗ് ഒ​ഴി​വാ​ക്കി ട്രെ​യി​നു​ക​ൾ​ക്ക് ഓ​ടാ​നാ​കും.
ചി​ങ്ങ​വ​നം മേ​ൽ​പ്പാ​ലം, പോ​ള​ച്ചി​റ, ക​ന​ക​ക്കു​ന്ന്, മ​ന്ദി​രം, എ​ണ്ണ​ക്കാ​ച്ചി​റ, പു​ലി​ക്കു​ഴി, കു​റി​ച്ചി, ചി​റ​വം​മു​ട്ടം, മോ​ർ​ക്കു​ള​ങ്ങ​ര, പാ​റേ​ൽ, ച​ങ്ങ​നാ​ശേ​രി വാ​ഴൂ​ർ റോ​ഡി​ലെ മേ​ൽ​പ്പാ​ലം അ​ട​ക്കം പ​ത്ത് പു​തി​യ പാ​ല​ങ്ങ​ളാ​ണ് ഈ ​റൂ​ട്ടി​ൽ പ​ണി​തീ​രു​ന്ന​ത്.

അ​ടു​ത്ത ഘ​ട്ട​മാ​യി ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം ഏ​റ്റു​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ എ​ട്ടു കി​ലോ​മീ​റ്റ​ർ പു​തി​യ പാ​ള​ത്തി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തും. ഫി​റ്റ്ന​സ് ല​ഭി​ക്കു​ന്ന​തോ​ടെ ജ​നു​വ​രി ആ​ദ്യം ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ന്പോ​ൾ ഏ​റ്റു​മാ​നൂ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഇ​ര​ട്ട​പ്പാ​ത നി​ല​വി​ൽ വ​രും.

ഏ​റ്റു​മാ​നൂ​ർ മു​ത​ൽ കോ​ട്ട​യം വ​രെ ഇ​ര​ട്ട​പ്പാ​ത നി​ല​വി​ൽ വ​രു​ന്പോ​ൾ വ​ട​ക്ക​ൻ​മേ​ഖ​ല​യി​ൽ​നി​ന്നും എ​റ​ണാ​കു​ളം വ​രെ എ​ത്തു​ന്ന നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​രെ ദീ​ർ​ഘി​പ്പി​ക്കാ​നാ​കും. ചി​ങ്ങ​വ​നം മു​ത​ൽ ഏ​റ്റു​മാ​നൂ​ർ വ​രെ​യു​ള്ള ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​യാ​ണ് ജി​ല്ല​യി​ൽ ഇ​ഴ​യു​ന്ന​ത്. 2003ലാ​ണ് എ​റ​ണാ​കു​ളം-​കാ​യം​കു​ളം റൂ​ട്ടി​ൽ 114 കി​ലോ​മീ​റ്റ​റി​ലെ ഇ​ര​ട്ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

Related posts