തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ജനവാസ മേഖലയില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കാൻ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.
വനമേഖലയില്‍ മൃഗങ്ങള്‍ മരണപ്പെടുമ്പോള്‍ ഈ സംഭവങ്ങള്‍ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളെ എത്തിക്കും. വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങൾ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.