മീടു ക്യാമ്പെയ്ന്‍ കത്തിനിന്ന സമയത്ത് നിരവധി വെളിപ്പെടുത്തലുകളിലൂടെ ഏവരെയും ഞെട്ടിച്ച ഗായിക ചിന്മയി ശ്രീപദ വീണ്ടും പുതിയ ആരോപണങ്ങളുമായി രംഗത്ത്. ഗായകന്‍ കാര്‍ത്തിക്കിനെതിരേ മുമ്പു തന്നെ ആരോപണമുന്നയിച്ചിട്ടുള്ള ഗായിക വീണ്ടും ഗായകനെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍വരെ കാര്‍ത്തിക് അയച്ചുവെന്നാണ് ചിന്മയി മുമ്പ് ആരോപിച്ചത്.
ഇപ്പോള്‍ തമിഴ്നാട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിന്‍മയി. മീ ടൂ ആരോപണത്തിന് ശേഷം കാര്‍ത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്നാരോപിച്ച് ചിന്മയി ഗായകന്‍ മനോയെയും വിമര്‍ശിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്മയി ആരോപിച്ചു.
മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്മയിയുടെ ആരോപണം. മീ ടൂ കാമ്പയിന്റെ ഭാഗമായി ചിന്മയി പുറത്ത് വിട്ട പേരുകളില്‍ ഒന്ന് രാധാ രവിയുടേതായിരുന്നു. കാര്‍ത്തിക്കിനെതിരേ രംഗത്ത് വന്നപ്പോള്‍ മനോ തന്നെ വിളിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന് ചിന്മയി പറയുന്നു.
കാര്‍ത്തിക്കിനെ ഒരു ഗായകന്‍ എന്ന നിലയില്‍ ബഹുമാനിക്കുന്നു. പദവിയും പ്രശസ്തിയും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. താനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
സ്വന്തം പിന്‍ഗാമി ഇത്രമാത്രം ചെയ്തിട്ടും അയാളെ സംരക്ഷിക്കാനാണ് മനോ ഈ നീക്കം നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു. എന്തായാലും ചിന്മയിയുടെ പുതിയ പ്രസ്താവനയും ഇതിനോടകം കോളിവുഡില്‍ സംസാരവിഷയമായിട്ടുണ്ട്.