പ്രമുഖ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ നേരില്‍ കണ്ടാല്‍ അയാളുടെ കരണം അടിച്ചുപൊട്ടിക്കുന്നുമെന്ന് ഗായിക ചിന്മയി ശ്രീപാദ. ട്വിറ്ററിലൂടെയാണ് ചിന്മയി ഇത്തരത്തില്‍ വൈകാരികമായ പ്രതികരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ ഗായകന് കൂടിയായ കാര്‍ത്തിക്കിന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഗായിക ട്വീറ്റ്.
നേരിട്ട് വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്മയി മറുപടി. ഇപ്പോള്‍ തനിക്കെതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തി ഗായിക ചിന്മയി രംഗത്ത് എത്തിയത്. വിദേശത്ത് ഒരു പരിപാടിക്കിടെ വൈരമുത്തു തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവെന്നാണ് ചിന്മയി ആരോപിച്ചത്. ഇതിന് പുറമെ പലപ്പോഴും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.