തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിന് അപേക്ഷ നൽകിയാൽ രണ്ടില ചിഹ്നം നൽകാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും നിലവിൽ ചെയർമാന്റെ ചുമതലയുമുള്ള തനിക്ക് അപേക്ഷ നൽകിയാൽ ചിഹ്നം നൽകാം. ഇക്കാര്യം ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ചിഹ്ന തർക്കത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തർക്കത്തിൽ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
നാമനിര്‍ദേശപത്രിക പരിശോ ധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാർഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.