കട്ടപ്പന: കട്ടപ്പനയിൽ വീട്ടമ്മ ഭുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കോട്ടയം മെഡിക്ക ൽ കോളജിൽ പോലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തും.
വ്യാഴാഴ്ച പുലർച്ചെ 4.30 നോടെയാണ് കട്ടപ്പന എസ് എൻ ജo ഗ്ഷൻ കൊച്ചപുരയ്ക്കൽ ജോർജിൻ്റെ ഭാര്യ ചിന്നമ്മ – 63 നെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവിടെ ഭാര്യയും ഭർത്താവും മാത്രമാണ് ഉണ്ടായിരുന്നത്.
ഭർത്താവ് ജോർജ് വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. പുലർച്ചെ ജോർജ് താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ചിന്നമ്മ കട്ടിലിൽ നിന്നു വീണ നിലയിൽ കണ്ടതെന്നു പറയുന്നു.
ചിന്നമ്മ ധരിച്ചിരുന്ന നലു പവനോളം തൂക്കമുള്ള മാലയും വളയും കാണാതായതായും പറയുന്നു. മോഷണശ്രമത്തിനിടയിൽ കൊലപാതകം നടന്നതായുള്ള സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപകമായ പരിശോധന കൾ നടത്തിയെങ്കിലും മോഷണം നടന്നതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല.
മൃതദേഹം പോസ്റ്ററുമോർട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകകയുള്ളെന്നും തുടർന്നുള്ള അന്വേഷണത്തിലെ യഥാർത്ഥ വിവരങ്ങൾ ലഭ്യമാകുകയുള്ളെന്നം പോലീസ് പറഞ്ഞു.
ഭർത്താവ് ജോർജിൻ്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പോലീസ് പരിശോധിക്കുന്ന ണ്ട്. ആ ഭരണങ്ങൾ കാണാതായതിനെ കുറിച്ച് വ്യക്തമായ വിവരം ജോർജ് നൽകുന്നില്ല.