പ്രകാശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടർ യാഥാർഥ്യമാക്കിയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ജിയുഷാംഗ് എന്നാണു പേര്.
ഇന്നത്തെ സൂപ്പർ കംപ്യൂട്ടറുകളെ ശിലായുഗത്തിലേക്കു തള്ളിവിടുന്ന വേഗമാണ് ജിയുഷാംഗിനുള്ളത്.
ക്വാണ്ടം മേഖലയിൽ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞരായ പാൻ ജിയാൻവെയും ലു ചാവോയാംഗും നേതൃത്വം നല്കിയ സംഘമാണ് കംപ്യൂട്ടർ നിർമിച്ചത്.
ഗൗസിയൻ ബോസോൺ സാംപ്ലിംഗ് എന്ന അതിസങ്കീർണ ഗണിതപ്രശ്നത്തിന് ഉത്തരം നല്കാൻ ജിയുഷാംഗിന് 200 സെക്കൻഡ് മതിയെന്ന് ചൈനീസ് സംഘം അവകാശപ്പെട്ടു.
ഇന്നത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കംപ്യൂട്ടറായ ഫുഗാക്കു ഈ പ്രശ്നത്തിന് ഉത്തരം നല്കാൻ 60 കോടി വർഷമെടുക്കും.
ഗൂഗിൾ വികസിപ്പിച്ച 53-ക്യുബിറ്റ് ക്വാണ്ടം കംപ്യൂട്ടർ മാത്രമാണ് മുന്പ് ഈ പ്രശ്നം പരിഹരിച്ചിട്ടുള്ളത്.