കേരള യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ പുതിയ പുസ്തകമായ ചങ്കിലെ ചൈന മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ പിഎസ് ശ്രീകല മുഖ്യമന്ത്രിയില്‍ നിന്നു പുസ്തകം ഏറ്റുവാങ്ങി. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചിന്ത ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്മ പുസ്തകമാണ് ‘ചങ്കിലെ ചൈന”. പ്രളയകാലത്തു കേരളത്തിനു കരുത്തായ യുവതയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു എന്നാണ് പുസ്തക പ്രകാശനത്തെക്കുറിച്ച് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തുറന്ന വായനയ്ക്കും വിമര്ശനങ്ങള്ക്കുമായി ”ചങ്കിലെ ചൈന ‘ ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ് എന്നും അവര്‍ കുറിച്ചു. അതേസമയം ചിന്തയുടെ പുതിയ പുസ്തകത്തെ ട്രോളി ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്.