മതേതര ചിന്തകള്‍ വാക്കുകളില്‍ മാത്രമുള്ളെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് എസ്എഫ്ഐ നേതാവ് ചിന്താ ജെറോം. ഒരു പ്രമുഖ മാട്രിമോണിയല്‍ സൈറ്റില്‍ മതവും ജാതിയും വ്യക്തമാക്കി ചിന്ത നല്കിയ വിവാഹ പരസ്യമാണ് ഇപ്പോള്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്. സന്ദീപ് ആര് കുറുപ്പ് എന്നയാള്‍ ഇതെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്. ധാരാളം ആളുകളാണ് ചിന്തയ്ക്കെതിരേ ആക്ഷേപമുന്നയിച്ചിരിക്കുന്നത്.
‘ചിന്ത’കളില്‍ പോലും മതം പാടില്ല. ജാതി ‘ചിന്ത’ തീരെ പാടില്ല. പുരോഗമന ഇടത് ചിന്തകര്‍ക്ക് പ്രത്യേകിച്ചും. ഇങ്ങനെയൊക്കെ സ്റ്റഡിക്ലാസുകളില് ക്ലാസെടുക്കും, പ്രസംഗിക്കും, ലേഖനമെഴുതും പക്ഷേ ഉന്നത ‘ചിന്ത’യുള്ള നമ്മളെ പോലുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല’ ഷൈന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തുമെന്നുറപ്പ്.
ചിന്ത വരനെ തേടി നല്കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് ഇത്തരത്തില്‍ വിവാഹപരസ്യം കൊടുക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ചിന്തയുടെ അറിവോടെയാണോ ഇത്തരത്തില്‍ പരസ്യം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.