ഇംഗ്ളീഷ്സാഹിത്യത്തില് ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അധ്യക്ഷ ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള അവഗാഹത്തെക്കുറിച്ച് പലരും പലപ്പോഴും സംശയം ഉന്നയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ചിന്തയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.
ആര് ആര് ആര് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന് കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ്ബി പോസ്റ്റിലാണ് വ്യാകരണ തെറ്റും വാചകഘടനയിലുള്ള തെറ്റും മുഴച്ച് നില്‍ക്കുന്നത്.
ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.
Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect.
എന്നാണ് കീരവാണിയെയും , ഗാനരചിയതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ട് ചിന്ത ഇട്ട ഫേസ് ബുക്ക് പോസ്ററ്.
ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ അര്‍ഥം വരുന്നത് ഇങ്ങനെയാണ്…
”ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്കിയ എം എം കീരവാണിക്ക് ഓസ്കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.”
ഇത് കണ്ട് നഴ്സറി കുട്ടികള്‍ വരെ ചിരിച്ചെന്ന തരത്തിലാണ് ട്രോളുകള്‍.
ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ കറുത്ത വസ്ത്രം ധരിച്ചു പങ്കെടുത്ത ദീപകാ പദുക്കോണിന്റെ വീഡിയോക്ക് ഒപ്പമായിരുന്നു ആ പോസ്റ്റ് എന്നതായിരുന്നു മറ്റൊരു കൗതുകം.
എന്നാല്‍ ട്രോളുകളുകള് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതോടെ ചിന്തയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ആ വീഡിയോ അപ്രത്യക്ഷമായി.