സംസ്ഥാന യുവജന കമ്മിഷന് ചെയര്പഴ്സണ് ചിന്ത ജെറോമിന് മുന്കാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സര്ക്കാര്.
ഇതു സംബന്ധിച്ച് സര്ക്കാര് ഉത്തരവിറക്കുകയും ചെയ്തു. കായിക യുവജനകാര്യ പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്.
2017 ജനുവരി ആറു മുതല് 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.
2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷന് ചെയര് പേഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളില് അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്സ് ശമ്പളമായി നിശ്ചയിച്ചു.
2018 മെയ് മാസം ചെയര്പേഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര് മാസം മുതല് 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്ഷം ഓഗസ്റ്റില് ചിന്ത ജറോം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവില് ധനകാര്യ വകുപ്പ് അംഗീകാരം നല്കി. എന്നാല് സംസ്ഥാനം വന്സാമ്പത്തിക പ്രതിസന്ധിയില് നട്ടംതിരിയുമ്പോള് ചിന്തയ്ക്ക്് ശമ്പള കുടിശ്ശിക അനുവദിക്കാന് ധനവകുപ്പ് അനുമതി കൊടുത്തത് പ്രതിഷേധങ്ങള്ക്കിടയാക്കിയിരുന്നു.
സംഭവം വിവാദമായപ്പോള് കുടിശിക വേണമെന്ന് താന് സര്ക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇത്രയും വലിയ തുക ഒരുമിച്ച് കിട്ടിയാല് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.
അനുവദിച്ചു കിട്ടിയ തുക ചിന്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്നാണ് യുവജന സംഘടനകളുടെ പ്രതീക്ഷ.