കൊല്ലം: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെ വിടാതെ പിടികൂടി വിവാദങ്ങൾ. ശന്പളത്തി ന്റെയും ഗവേഷണ പ്രബന്ധത്തിന്റെയും പേരിലുണ്ടായവിവാദങ്ങൾക്കു പിന്നാലെ പുതിയ വിവാദം ഉടലെടുത്തിരിക്കുക യാണ്.
ചിന്താ ജെറോം കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി കൊല്ലത്ത് തങ്കശേരിയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ താമസിച്ചുവരികയാണെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് ആണ് രംഗത്തു വന്നിരിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റെ ഡയക്ടറേറ്റിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാർട്ട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണ്.
അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 വച്ച് കഴിഞ്ഞ ഒന്നേമുക്കാൽ വർഷക്കാലമായി 38 ലക്ഷം രൂപയാണ് സ്ഥാപനത്തിന് ചിന്താ ജെറോം നൽകേണ്ടത്.
ഈ തുക എവിടെനിന്നാണ് ചിന്താ ജെറോം കണ്ടെത്തി നൽകിയത് എന്നത് അന്വേഷണ വിധേയമാക്കണ്ടതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
അർധ ജുഡീഷൽ പദവി വഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ താമസസൗകര്യത്തിന് പണം എവിടെനിന്നു ലഭിച്ചു. തുക നല്കിയിട്ടില്ലെങ്കില് റിസോര്‍ട്ട് എന്തിന് വേണ്ടി ചിന്ത ജെറോമിന് സൗജന്യമായി നല്‍കിയെന്നത് വിശദീകരിക്കണമെന്നും വിഷ്ണു സുനില്‍ ആവശ്യപ്പെട്ടു.
അതേസമയം അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് റിസോര്‍ട്ടിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ചതെന്ന് ചിന്ത ജെറോം പ്രതികരിച്ചു.
ചികിത്സക്ക് ശേഷം മാസങ്ങള്‍ക്കുളളില്‍ സ്വന്തം വീട്ടിലേക്ക് മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെമ്മാന്‍മുക്കിലെ സ്വന്തം വീട്ടില്‍ അറ്റാച്ഡ് ബാത്ത്റൂം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഇല്ലായിരുന്നു എന്നും റിസോര്‍ട്ടിലെ ആയുര്‍വേദ കേന്ദ്രത്തില്‍ താന്‍ ഇല്ലെങ്കിലും അമ്മയെ പരിചരിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നും അവര്‍ വിശദീകരിച്ചു.
അതേസമയം ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.
പരാതികളിൽ അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിരുന്നു.
സംഭവിച്ചത് സാന്ദർഭികമായ പിഴവും മനുഷ്യ സഹജമായ തെറ്റാണെന്നും പുസ്തക രൂപത്തിലാക്കുമ്പോൾ പിശക് തിരത്തുമെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു.
ഒരു വരിപോലും മറ്റൊരിടത്ത് നിന്നും പകർത്തിയെഴുതിയിട്ടില്ലെന്നും ചില ലോഖനങ്ങളുടെ ആശയം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്നുമാണ് ചിന്ത ജെറോമിന്റെ നിലപാട്.