മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് യുവജന കമ്മീഷൻ മുന്‍ അധ്യക്ഷ ചിന്ത ജെറോം.
വിവാദങ്ങൾ കൊടുംബിരി കൊണ്ടു നിൽക്കുന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ താൻ ആദ്യമായി കാണുന്നത്. അന്ന് മുതൽ ഇന്നുവരെ തന്നെ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയായിരുന്നു എന്ന് ചിന്ത ജെറോം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം ചിന്ത അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..
മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നു.
വിവാദങ്ങൾ ഉയർന്ന ഘട്ടത്തിലാണ് ലളിതാമ്മയെ കാണുന്നത്. അന്നുമുതൽ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയാണ് ആ കുടുംബം.
കഴിഞ്ഞദിവസം കൊച്ചുമകൾ ശ്രീലത ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയപ്പോൾ കാണാമെന്നു പറഞ്ഞിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയ സമയത്ത് ചങ്ങമ്പുഴയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിച്ചു. നിറയെ സ്നേഹം. ഏറെ സന്തോഷം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.