പ്രണയത്തിന്റെ കാര്യം വീട്ടിൽ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു. വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലേ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്.
എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടിൽ പ്രശ്നമാകും എന്ന് മനസിലായപ്പോൾതന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു.
എന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് വീട്ടുകാർക്ക് മനസിലായി. ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്.
പക്ഷേ അധികം വൈകാതെ തന്നെ വീട്ടിൽ അംഗീകരിച്ചു. ചെയ്തിരുന്ന ഒന്നുരണ്ടു സിനിമകൾ തീർത്തിട്ടായിരുന്നു വിവാഹം. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് ഞാൻ ആക്റ്റീവ് ആയത്. -ചിപ്പി