വിലയിൽ കുറവില്ലെങ്കിലും താരം ഉപ്പേരിതന്നെ; നാടൻകായ കിട്ടാനില്ല, ഉപ്പേരിയുടെ വില സാധാരണക്കാരന്‍റെ കൈ പൊള്ളിക്കും


കോ​ട്ട​യം: കാ​യ ഉ​പ്പേ​രി ഒ​ഴി​ച്ചു​ള്ള ഓ​ണ​സ​ദ്യ മ​ല​യാ​ളി​ക്ക് ആ​ലോ​ചി​ക്കാ​നാ​കി​ല്ല. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ക്കു​ന്ന നാ​ട​ൻ​കാ​യ ഉ​പ്പേ​രി​ക്ക് ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്.

എ​ന്നാ​ൽ കാ​യ​യു​ടെ​യും വെ​ളി​ച്ചെ​ണ്ണ​യു​ടെ​യും വി​ല വ​ർ​ധി​ച്ച​തു മൂ​ലം ഇ​ത്ത​വ​ണ ഉ​പ്പേ​രി​ക്ക് വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. കി​ലോ​ക്ക് 380 രൂ​പ​യാ​ണ്.

നാ​ട​ൻ​കാ​യ​ക്ക് വി​പ​ണി​യി​ൽ 80 രൂ​പ​വ​രെ​യാ​ണ് കി​ലോ​ക്ക്. വ​യ​നാ​ട​ൻ പ​ച്ച​ക്കാ​യ​ക്ക് കി​ലോ​ക്ക് 62 രൂ​പ​യാ​ണ്.​ ക​ഴി​ഞ്ഞ​വ​ർ​ഷം 50 രൂ​പ​യി​ൽ കി​ട​ന്ന ഏ​ത്ത​ക്കാ​യു​ടെ വി​ല ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 65 രൂ​പ​യാ​ണ്.

നാ​ട​ൻ കു​ല​ക​ൾ ല​ഭി​ക്കാ​നി​ല്ലാ​ത്ത​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം. പ്രാ​ദേ​ശി​ക​മാ​യി ആ​വ​ശ്യ​ത്തി​ന് എ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ മൈ​സൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ല കൂ​ടു​ത​ലും എ​ത്തു​ന്ന​ത്.

ശ​ർ​ക്ക​ര​യു​ടെ വി​ല​യി​ലു​ണ്ടാ​യ വ്യ​ത്യാ​സ​വും ശ​ർ​ക്ക​ര വ​ര​ട്ടി​ക്ക് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും 380 രൂ​പ​യാ​ണ്. ച​ക്ക ചി​പ്സ്, അ​രി​പ്പൊ​ടി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന ക​ളി​യ​ട​ക്ക (ചീ​ട) തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഓ​ണ​വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്.

അ​ത്തം മു​ത​ൽ വി​പ​ണി സ​ജീ​വ​മാ​ണ്. വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യും വാ​ങ്ങു​ന്ന​ത്.

ഓ​ണ​മ​ടു​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വ​ഴി​യോ​ര​ങ്ങ​ളി​ൽ ശ​ർ​ക്ക​ര​വ​ര​ട്ടി, ഉ​പ്പേ​രി എ​ന്നി​വ​യു​മാ​യി ചെ​റു​കി​ട​വി​ൽ​പ​ന​ക്കാ​രും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment