പുല്ലൂർ: പൊതുന്പുചിറയ്ക്ക് സമീപം വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപിടിത്തം ഉണ്ടായത്്. കനത്ത ചൂടിൽ പാടത്തെ പുല്ലിനു തീപിടിച്ചതിനെത്തുടർന്ന് കാറ്റിൽ തീ
പടർന്ന് പിടിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിയെങ്കില്ലും പാടത്തേയ്ക്കു വാഹനമിറക്കാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ പൊതുന്പുചിറയിൽനിന്ന് ബക്കറ്റുകളിലും പാത്രങ്ങളിലും വെള്ളം എടുത്താണ് തീ അണച്ചിരുന്നത്.
പാടത്തിന്റെ മറുകരയിലെ ജനവാസകേന്ദ്രത്തിലേയ്ക്കും തീ പടർന്നിരുന്നു. അവിടെയും നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണു തീ നിയന്ത്രണവിധേയമാക്കിയത്.
പച്ചക്കറി കൃഷികളും മറ്റും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്. തീപിടിത്തത്തെത്തുടർന്ന് കനത്ത പുക ഉയർന്നതിനാൽ സമീപവാസികൾക്കു ശ്വാസതടസം ഉണ്ടായി.