നായകമാരായി ഇനി ചെറുപ്പക്കാരികൾ വേണ്ടെന്ന് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ചിരഞ്ജീവിയുടെ പുതിയ നിബന്ധന. ചെറുപ്പക്കാരായ നടിമാര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് സൂപ്പർതാരത്തിന്റെ നിലപാട്.
ഇതോടെ സംവിധായകൻ ശിവ വെട്ടിലായിരിക്കുകയാണ്. പുതിയ നായികയെ തേടി നെട്ടോട്ടത്തിലാണ് ശിവ. അന്വേഷണം മുന്‍കാല നടിമാരിലേക്കും നീങ്ങിയിരിക്കുകയാണ്. കോനിഡെല പ്രൊഡക്ഷനും മാറ്റിനി എന്റർടെയിൻമെന്റ്സും ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്.
നവംബറില്‍ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം റിലീസ് ചെയ്യും. നയന്‍താര, അമിതാഭ് ബച്ചന്, തമന്ന, ജഗപതി ബാബു, അല്ലു അര്ജുന് എന്നിവർക്കൊപ്പം സൈരാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലാണ് ചിരഞ്ജീവിക്കൊപ്പം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.