ചിറയിൻകീഴ്: നടുറോഡിൽ ബൈക്കിൽ അഭ്യാസം നടത്തിയത് ചോദ്യം ചെയ്തതിന് പട്ടാപ്പകൽ യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി.ആറ്റിങ്ങൽ സി.ഐ എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലിസ് ഇന്ന് പുലർച്ചെ പാലോട് നിന്നാണ് മുടപുരം വക്കത്തു വിള വീട്ടിൽ അനന്തു (26) വിനെ പിടികൂടിയത്.അനന്തുവിന്റെ കൂട്ടാളിയായ ശ്രീ കുട്ടനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.അനന്തു ചിറയിൻകീഴ് സ്റ്റേഷനിലെ രണ്ട് കേസ്സുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് വൈകുന്നേരം അഞ്ചു മണിക്ക് ചിറയിന്കീഴിന് സമീപം മുടപുരത്തായിരുന്നു സംഭവം. ഗതാഗത തടസം ഉണ്ടാക്കി ബൈക്ക് റേസ് ചെയ്ത അനന്തുവിന്റെ പ്രവർത്തി ചോദ്യം ചെയ്ത താണ് അക്രമണകാരണം. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ യിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇവ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് സംഭവത്തെക്കുറിച്ചു അനേഷിച്ചു കേസെടുത്തു. റൂറൽ എസ്പി അശോക് കുമാറിന്റെ നിർദേശം അനുസരിച്ചു പോലീസ് നടപടിയിലേക്കു നീങ്ങുകയായിരുന്നു.
ചിറയിൻകീഴ് മുടപുരം ജംഗ്ഷനിലാണ് സംഭവം. മുട്ടപ്പലം അഴൂർ ചരുവിളവീട്ടിൽ സുധീർ(44)നെയാണ് ക്രുരമായി മർദിച്ച് പരിക്കേൽപ്പിച്ചത്. മുട്ടപ്പലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീക്കുട്ടനും മുടപുരം ജംഗ്ഷനിൽ മദ്യലഹരിയിൽ റോഡിൽ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു. ഈ സമയത്താണ് ചിറയിൻകീഴിൽ നിന്ന് ബൈക്കിൽ എത്തിയ സുധീറിന്റെ ബൈക്കിന് തടസം നിന്നത്. ഇത് സുധീർ ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതരായ അനന്ദുവും ശ്രീക്കുട്ടനും ചേർന്ന് സുധീറിനെ ബൈക്കിൽ നിന്ന് തള്ളിയിട്ട് ക്രുരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ സുധീറിന് തലയ്ക്കും ചെവിയ്കും സാരമായ പരിക്കേറ്റു. ഈ രംഗം സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികൾക്കെതിരെ കേസെടുക്കാൻ കാരണമായത്. ആദ്യം സംഭവം ഉന്നത രാഷ്ട്രീയ ഇടപെടലിൽ ഒതുക്കി തീർക്കുകയായിരുന്നു.
ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ; തെളിവായി സ്വീകരിച്ച് പോലീസ്
തിരുവനന്തപുരം: ഗുണ്ടാസംഘം ബൈക്കിലെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് അടുത്ത ദിവസം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പിന്നീട് പുറത്തുവച്ച് പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
അക്രമദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി അശോക് കുമാർ ആറ്റിങ്ങൽ സിഐയ്ക്കു നിർദേശം നൽകി. സമൂഹ മാധ്യമങ്ങളിൽ മർദനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് വീഡിയോ തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്. മാരകമായി മർദ്ദിച്ചത്.