തിരുവനന്തപുരം: ചിറയിന്‍കീഴ് കൊലപാതകത്തിലെ മുഖ്യപ്രതിയും സഹായിയും പോലീസ് പിടിയില്‍.കഴിഞ്ഞ മാസം 22 ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവിലാണ് കൊലപാതകം നടന്നത്. കടയ്ക്കാവൂര്‍ സ്വദേശി വിഷ്ണു പ്രസാദ് 25) ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , മോഷണം, പിടിച്ചുപറി അടക്കം അമ്പതോളം കേസുകളില്‍ പ്രതി ആയ കിഴുവിലം കൂന്തല്ലൂര്‍ തിട്ടയില്‍ മുക്ക് തോപ്പില്‍ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടില്‍ ജയൻ (43) ആണ് പിടിയിലായത്. കൊലപാതകം ചെയ്ത ശേഷം ആറ്റിങ്ങല്‍ മുള്ളിയന്‍ കാവിലുള്ള കൃഷി തൊട്ടത്തില്‍ രണ്ട് ദിവസം ഒളിവില്‍ താമസിച്ചു.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കൂന്തല്ലൂര്‍ പടനിലം വട്ടവിള വീട്ടില്‍ ലാലിനെയും ( 51) പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നാട്ടില്‍ ഉള്ളരെ ബന്ധപ്പെടാതേയും ഒളിത്താവളങ്ങള്‍ മാറിയും പോലീസിനെ വട്ടംചുറ്റിച്ചു.
തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം രൂപീകരിച്ചു നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് തമിഴ്നാട് ടിണ്ഡികല് നിന്നും ഒരു മാസത്തിന് ശേഷം ഇയാള്‍ പിടിയിലാകുന്നത്. പ്രതി കളെ കോടതിയിൽ ഹാജരാ ക്കി റാമാൻഡ് ചെയ്തു.