തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ചല്ല താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.
കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത ജെറോം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചിന്ത വാക്സിൻ സ്വീകരിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്.
കോവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്നാണ് യുവജന കമ്മീഷൻ പറയുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്ക്കുന്നവര് എന്ന നിലയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന് നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വാക്സിന് നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല.
ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കമ്മീഷന് അംഗങ്ങളും ജീവനക്കാരും വാക്സിന് സ്വീകരിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് താനും വാക്സിൻ സ്വീകരിച്ചതെന്ന് ചിന്ത ജെറോം മാധ്യമങ്ങളോടു പറഞ്ഞു.